നിപ വൈറസിനെ സംസ്ഥാനത്ത് നിന്നും തുടച്ചുനീക്കിയ പശ്ചാത്തലത്തില്‍ കേരളം സന്ദര്‍ശിക്കാന്‍ യുഎഇ പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. യുഎഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിപ വൈറസിന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിച്ചു എന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎഇ സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞമാസം 24 മുതലാണ് യുഎഇ ആരോഗ്യമന്ത്രാലയം നിപ വൈറസ് നിയന്ത്രണവിധേയമാകുന്നത് വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയത്.
എന്നാല്‍ കേരളത്തില്‍ നിന്ന് പഴം,പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചിട്ടില്ല. നിയന്ത്രണം ഉടന്‍ പിന്‍വലിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്നും പ്രതിദിനം 50 ടണ്ണിലേറെ, പഴം പച്ചക്കറി ഉല്‍പ്പന്നങ്ങളാണ് യുഎഇയിലേക്ക് കയറ്റി അയയ്ക്കുന്നത്.