Latest News

സമരം എട്ട് ദിവസം പിന്നിട്ടു; ലെഫ്.ഗവര്‍ണറെ വിമര്‍ശിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: രാജ് നിവാസിലെ സമരം എട്ട് ദിവസം പിന്നിട്ടിട്ടും കാണാന്‍ കൂട്ടാക്കാത്ത ലെഫ്.ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ട്വിറ്ററിലൂടെയാണ് ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനു വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹത്തിന് എട്ടുദിവസത്തിനിടെ എട്ടുമിനിട്ട് പോലും കണ്ടെത്താനായില്ലെന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി.

‘ബഹുമാനപ്പെട്ട ലെഫ്. ഗവര്‍ണറെ കാണാനായി എട്ടുദിവസമായി കാത്തിരിക്കുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രിയെയും നഗരവികസന വകുപ്പുമന്ത്രിയെയും ആശുപത്രിയിലേക്ക് മാറ്റി. ബഹുമാനപ്പെട്ട ലെഫ്. ഗവര്‍ണര്‍ക്ക് ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി എട്ടുദിവസത്തിനിടെ എട്ടുമിനിട്ട് കണ്ടെത്താനായില്ല. ചൊവ്വാഴ്ച കുറച്ചുസമയം അദ്ദേഹം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു’- കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top