കോഴിക്കോട്:നിപയിൽ കൂടുതല്‍ ആശ്വാസം. ഇന്നലെ പരിശോധനയ്ക്കയച്ച ഇരുപത് സാംപിളുകളും നെഗറ്റീവ്. രോഗലക്ഷണമുളള അഞ്ചു പേരുടേയും സമ്പര്‍ക്കപട്ടികയിലുളള 15 പേരുടേയും ഫലമാണ് ഇന്ന് വന്നത്. ഇതോടെ നിപ ബാധിച്ചു മരിച്ച കുട്ടിയുമായി അടുത്ത് ഇടപഴകിയ 30പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇനി 21പേരുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . 68 പേരാണ് മെഡി. കോളജില്‍ ചികില്‍സയിലുള്ളത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഏത് സംശയമുള്ള മൃഗത്തിൽ നിന്നും സാംപിളുകൾ എടുത്ത് പരിശോധിക്കാമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
നിപയിൽ കൂടുതല്‍ ആശ്വാസം,പരിശോധനയ്ക്കയച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്
By
September 8, 2021 9:17 am