പടിഞ്ഞാറന്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര് മരിച്ചു. റിക്ടര്‍ സ്കൈലില്‍ 6.1 വരെ രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു ഭൂചലനം. മരിച്ചവരില്‍ ഒരാള്‍ ഒമ്പത് വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
ん~やっぱりかなり揺れたんだ。。。 pic.twitter.com/a76dHGQL6Y
— のの (@CUTiE_LILIA) June 17, 2018
തുടക്കത്തില്‍ 5.9 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം ശക്തി പ്രാപിക്കുകയായിരുന്നു. 1923ന് ശേഷം ഉണ്ടാവുന്ന ശക്തമായ കുലുക്കമാണിത്.
നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുത ബന്ധം നഷ്ടമാവുകയും ചെയ്തു. കുടിവെളളവും ഭക്ഷണവും എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നന്നെ ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ രണ്ടു ലക്ഷത്തോളം വീടുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.