Football

കാനറിപ്പടയ്ക്കും കാലിടറി; സ്വിറ്റ്‌സര്‍ലന്റിനെതിരെ സമനിലക്കുരുക്ക്

മോസ്‌കോ: അര്‍ജന്റീനയ്ക്കും ജര്‍മ്മനിക്കും പിന്നാലെ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിനും ആദ്യ അങ്കത്തില്‍ തിരിച്ചടി. സ്വിറ്റ്‌സര്‍ലന്റിനെതിരായ മത്സരത്തില്‍ 1-1 എന്ന നിലയില്‍ ബ്പസീലിന് സമനില വഴങ്ങേണ്ടി വന്നു. ബ്രസീലിനായി കുട്ടീഞ്ഞ്യോയും സ്വിറ്റ്‌സര്‍ലന്റിന് വേണ്ടി സ്റ്റീഫന്‍ സൂബറുമാണ് സ്‌കോര്‍ ചെയ്തത്.

കളിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച ബ്രസീല്‍ നിരവധി ഗോളവസരങ്ങള്‍ തുറന്നെങ്കിലും ലക്ഷ്യം കാണാനായില്ല. എന്നാല്‍ ഇരുപതാം മിനുട്ടില്‍ കുട്ടീഞ്ഞ്യോയുടെ മാസ്മരിക ഗോള്‍ പിറന്നു. ബോക്‌സിന്റെ വലത്തേ മൂലയില്‍ നിന്ന് തൊടുത്തുവിട്ട ലോങ് റേഞ്ചര്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ തട്ടി വല ചുംബിച്ചു. 50-ാം മിനുട്ടിലായിരുന്നു സ്റ്റീഫന്‍ സൂബറിന്റെ മറുപടി ഗോള്‍

പലപ്പോഴും സ്വിറ്റ്‌സര്‍ലന്റ് പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. നെയ്മറിനെ ടാര്‍ഗറ്റ് ചെയ്ത ടീം നിരവധി തവണ താരത്തെ ഫൗള്‍ ചെയ്ത് വീഴ്ത്തി. ഇതിന്റെ പേരില്‍ മാത്രം മൂന്ന് മഞ്ഞക്കാര്‍ഡുകളാണ് സ്വിറ്റ്‌സര്‍ലന്റ് താരങ്ങള്‍ക്ക് ലഭിച്ചത്.

HIGHLIGHTS- Courtesy: SONY Liv

[KGVID]http://keralavisiontv.com/wp-content/uploads/2018/06/Brazil-v-Switzerland-Highlights-2018-FIFA-World-Cup-Russia™-1-1.mp4[/KGVID]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top