ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗവും ഭാരവാഹി യോഗവും തൃശൂരില്‍ ചേരുന്നു. ദേശീയ സെക്രട്ടറി എച്ച്. രാജയുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള സമവായ ചര്‍ച്ചകളും യോഗത്തില്‍ തുടരും. കുമ്മനം രാജശേഖരന് സ്ഥാനമൊഴിഞ്ഞശേഷം കെ. സുരേന്ദ്രന്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന് എന്നിവരുടെ പേരുകളാണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരിക്കുന്നത്. വി. മുരളീധരന്, എം.ടി. രമേശ്, കെ. സുരേന്ദ്രന്, ഒ. രാജഗോപാല്‍, ശോഭ സുരേന്ദ്രന് തുടങ്ങിയ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പി.കെ. കൃഷ്ണദാസ് യോഗത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല.
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം തൃശൂരില്‍
By
June 18, 2018 12:14 pm