Kerala

കനത്ത മഴ തുടരുന്നു ; ഇടുക്കിയില്‍ സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധില പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി നല്‍കി.

അതേസമയം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി. വയനാട് സുല്‍ത്താന്‍ ബത്തേരിക്ക് സമീപം ചീരാലില്‍ രണ്ട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മുഹമ്മദ് ഷാഹുല്‍ (8), സന ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.

ആലപ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. പള്ളിപ്പുറം സ്വദേശി വിനു, ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ മരംവീണ് പരിക്കേറ്റ കുട്ടി ഇന്നലെ ഉച്ചയോടെ മരിച്ചു. അറന്മുള പാറപ്പാട്ട് അജീഷിന്റെ മകന്‍ അക്ഷയ്(8) ആണ് മരിച്ചത്. തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് വൈദ്യുതി ലൈന്‍ തട്ടി ഇന്നലെ രാവിലെ ഒരാള്‍ മരിച്ചിരുന്നു. ശാസ്തവട്ടം സ്വദേശി ശശിധരന്‍ (75) ആണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top