Kerala

ഡാമുകളിലേക്കുള്ള നീരൊഴുക്ക് അതിശക്തം ; പ്രളയംവിതച്ച് നദികള്‍

രൗദ്രഭാവം മുഴുവന്‍ പുറത്തെടുത്ത് മഴ തകര്‍ത്ത് പെയ്യുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 33 ഡാമുകളും തുറന്നിരിക്കുകയാണ്. അതിശക്തമായ നിലയിലാണ് ഡാമുകളിലേക്കുള്ള നീരൊഴുക്ക് തുടരുന്നത്.

ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ 2.35ന് തുറന്നിരുന്നു. 13 ഷട്ടറുകള്‍ ഒരടി വീതമാണ് ആദ്യം തുറന്നത് രണ്ട് മണിക്കൂറിന് ശേഷം ഇതില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു.

മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളംകൂടിയെത്തിയതോടെ ചെറുതോണിയില്‍ നിന്ന് പുറത്തേക്കുവിടുന്ന ജലത്തിന്റ തോത് സെക്കന്റില്‍ പത്തുലക്ഷം ലിറ്റര്‍ വീതമായുയര്‍ന്നു. ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു. ഇതിനുപുറമേ മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നതും കാരണം പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയരും. തീരപ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് അതിജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ളവര്‍ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് പൊലീസ്. അത്യാവശ്യത്തിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണു നിര്‍ദേശം. പറമ്പിക്കുളം അണക്കെട്ടില്‍ നിന്ന് സെക്കന്റില്‍ 3,08,228 ലിറ്റര്‍ വെള്ളം പുറത്തേക്കു വിടുന്നുണ്ട്.

പാലക്കാട് ജില്ലയിലെ 11 അണക്കെട്ടുകളും തുറന്നു. പുഴയോരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. വയനാട്ടില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top