Kerala

പ്രത്യാശയുടെ വെയില്‍ തെളിയുന്നു ; പ്രളയക്കയത്തില്‍ നിന്നും കരകയറാനൊരുങ്ങി കേരളം

രണ്ടു ദിവസമായി മഴ കനിവ് കാണിച്ചു മാറി നിന്നതിനാല്‍ പതിയെ വെള്ളമിറങ്ങിത്തുടങ്ങിയതോടെ പ്രളയക്കയത്തില്‍ നിന്നും കേരളം പതിയെ കരകയറിത്തുടങ്ങുന്നു.

നദികളില്‍ ജലനിരപ്പ് താഴുകയാണ്. രക്ഷാദൗത്യങ്ങള്‍ അവസാന ഘട്ടത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പരമാവധി സൗകര്യം ഉറപ്പുവരുത്തുന്നുണ്ട്.

ചെങ്ങന്നൂരില്‍ ആറുപേരുടെ മൃതദേഹം കൂടി ലഭിച്ചതോടെ ഞായറാഴ്ച മരിച്ചവരുടെ എണ്ണം 30 ആയി. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 280ല്‍ അധികമായി. കുട്ടനാട്, ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനി ജനജീവിതം സാധാരണ നിലയിലാക്കാനാണ് സര്‍ക്കാറിന്റെ മുന്‍ഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ 3734 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എട്ടരലക്ഷത്തോളം ആളുകള്‍ ഈ ക്യാമ്പുകളിലായുണ്ട്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ ചേരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top