Latest News

ഉമ്മന്‍ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക് ; കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ല

ഉമ്മന്‍ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തശേഷം ആദ്യമായി ആന്ധ്രയില്‍ എത്തുന്ന ഉമ്മന്‍ ചാണ്ടി രണ്ടു ദിവസങ്ങളിലായി മുന്‍ എംപിമാര്‍, ഡിസിസി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

ഉമ്മന്‍ ചാണ്ടി ഇന്നു രാത്രി ആന്ധ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കായി അത്താഴവിരുന്ന് നല്‍കും. കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോയവരെ കാണാനും നീക്കമുണ്ട്.

അതേസമയം ഇന്നു ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും അറിയിച്ചതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആന്ധ്രായാത്രയാണ് കാരണം.

കോണ്‍ഗ്രസിനു കിട്ടുമെന്ന് ഉറപ്പിച്ചിരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. ഇന്നു ചേരുന്ന പാര്‍ട്ടി ഫോറത്തില്‍ അദ്ദേഹത്തിനെതിരെ നേതാക്കള്‍ ആഞ്ഞടിക്കുമെന്നും വിലയിരുത്തലുണ്ട്. ഇന്നലെയും പരസ്യപ്രതിഷേധം തുടര്‍ന്ന വി.എം. സുധീരന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകില്ല. പരസ്യ പ്രതികരണത്തിനു മുതിരാത്ത ചിലര്‍ പാര്‍ട്ടി ഫോറത്തില്‍ തുറന്നുപറയാനുള്ള തീരുമാനത്തിലുമാണ്. ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കങ്ങളെ അതേസമയം, എ ഗ്രൂപ്പ് ചെറുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top