കേരളത്തില്‍ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. യൂണിയന് ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദുരന്തനിവാരണ സമിതിയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനം വീണ്ടും കേന്ദ്ര സഹായം തേടിയിരുന്നു. അടിയന്തര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.