സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച വരെ 12 മുതല്‍ 20 സെന്റി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ സേന അറിയിച്ചു. കടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതാ പാലിക്കണമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
ജൂണ്‍ 11 വരെ മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു.