കെഎസ്ആര്‍ടിസി അതിവേഗ സര്‍വ്വീസുകളില്‍ ഇനി നിന്നും യാത്ര ചെയ്യാം. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, ലക്ഷ്വറി ബസ് സര്‍വ്വീസുകളിലാണ് ഇനി നിന്ന് യാത്ര ചെയ്യാന്‍ സാധിക്കുക.
സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് ഹൈക്കോടതി 2018 മാര്‍ച്ച് മാസത്തില്‍ വിലക്കിയിരുന്നു. ഈ ഉത്തരവ് മറികടക്കാന്‍ മോട്ടോര്‍ വാഹനചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മോട്ടോര്‍ വാഹന വകുപ്പിലെ 67 (2) ചട്ടമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.
കെഎസ്ആര്‍ടിസിയുടെ നഷ്ടം മാത്രം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് നേരത്തെ അറിയിച്ചിരുന്നു.