Business

തുടര്‍ച്ചയായി വിപണിയില്‍ മുന്നേറ്റം

റിസര്‍വ്വ് ബാങ്ക് ഇന്നലെ പ്രഖ്യാപിച്ച മോണിറ്ററി പോളിയില്‍ റിപ്പോ നിരക്ക് 6.25 ശതമാനമായി വര്‍ദ്ധിച്ചുവെങ്കിലും ഇതൊന്നും കൂസാതെ വിപണി മുന്നേറി.

സെന്‍സെക്‌സ് 284 പോയിന്റ് വര്‍ധിച്ച് 35,463 ലാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റി 84 പോയിന്റ് ഉയര്‍ന്ന് 10,768ലാണ് ക്ലോസ് ചെയ്തത്.

ഏഷ്യന്‍ വിപണിയിലെ ജപ്പാനും സൗത്ത് കൊറിയന്‍ വിപണിയും മെച്ചപ്പെട്ടതോടെ ഏഷ്യന്‍ മാര്‍ക്കറ്റും മികച്ച നിലയിലായിരുന്നു.

ഇന്ത്യന്‍ വിപണിയിലെ നേട്ടത്തിന് പിന്നില്‍ പ്രമുഖ ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ഐസിഐസിഐ ബാങ്കിന്റെയും സംഭാവന വലുതായിരുന്നു. ഇതിന് പുറമേ ഐടി, ഓട്ടോ, ബാങ്ക് ഓഹരികളും മുന്നേറ്റത്തിന് കുതിപ്പ് പകര്‍ന്നു.

നിഫ്റ്റിയില്‍ നേട്ടം കൊയ്തത് ടാറ്റാ സ്റ്റീല്‍ ടാറ്റാ മോട്ടോഴ്‌സ്, വിപ്രോ, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് ഓഹരികളാണ്.

ടൈറ്റാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, ലുപ്പിന്‍, എഷര്‍ മോട്ടോഴ്‌സ് എന്നീ ഓഹരികളുടെ വിലയിടിഞ്ഞു.

മുംബൈയില്‍ മണ്‍സൂണ്‍ മഴ കനത്തതും പരോക്ഷമായി വിപണി ഉയരാന്‍ കാരണമായി. കഴിഞ്ഞ പത്ത് വര്‍ഷമായി കാലവര്‍ഷം എത്തുന്നതോടെ വിപണി ഉണരുക പതിവാണ്. മഴ കാര്‍ഷിക-വ്യാവസായിക മേഖലയില്‍ഉത്പാദനം മെച്ചപ്പെടുത്തുമെന്ന യാഥാര്‍ത്ഥ്യം നിക്ഷേപകര്‍ക്കിടയിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top