Home app

മോദിക്ക് ഉമ്മന്‍ ചാണ്ടിയുടെ ചലഞ്ച്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് പിന്നാലെയാണ് സേവ് എസ് ബി ഐ ചലഞ്ചുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്.

പ്രതിമാസ അധിക സര്‍വീസ് ചാര്‍ജ് ചുമത്തുന്ന എസ്ബിഐയുടെ രീതിക്കു മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായാണ് ഉമ്മന്‍ചാണ്ടി ‘സേവ് എസ്ബിഐ ചാലഞ്ച്’ മുന്നോട്ടു വെച്ചത്. കോര്‍പ്പറേറ്റുകള്‍ മൂലം ബാങ്കിനുണ്ടായ ഭീമമായ നഷ്ടം നികത്താന്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ഉപയോക്താക്കളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുന്നുവെന്നും ഈ അമിതഭാരത്തില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി ട്വിറ്ററിലൂടെ മോഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമാനമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പെട്രോള്‍ വില വര്‍ധനവിനെതിരെ ഫ്യൂവെല്‍ ചലഞ്ച് ആണ് രാഹുല്‍ നടത്തിയത്. കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡാണ് ഫിറ്റ്‌നെസ് ചലഞ്ച് തുടങ്ങിവെച്ചത്. ഇതു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വരെ ഏറ്റെടുത്തതോടെ വലിയ കൗതുകങ്ങള്‍ക്കു തുടക്കം വഴിവെച്ചിരുന്നു. ഇതോടെയാണ് ബദലായി രാജ്യത്തെ ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്യൂവല്‍ ചലഞ്ച് എന്ന പേരില്‍ മോഡിയെ വെല്ലുവിളിച്ചത്. ഇതു രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top