Home app

തിയേറ്റര്‍ പീഡനം ; തിയേറ്ററുടമയ്ക്ക് എതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം

എടപ്പാള്‍: മലപ്പുറത്തെ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്ററുടമയ്ക്ക് എതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇദ്ദേഹം പ്രവര്‍ത്തിച്ചത് സദുദ്ദേശത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പിന്‍വലിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തിയേറ്ററിനകത്ത് വച്ച് പത്തുവയസുകാരിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ എടപ്പാളിലെ ശാരദ തിയേറ്ററുടമയായ സതീശനെ മുഖ്യ സാക്ഷിയാക്കാനാണ് തീരുമാനം.

എടപ്പാളിലെ തിയേറ്റര്‍ പീഡന വിവരം തക്ക സമയത്ത് അറിയിച്ചില്ലെന്ന് ആരോപിച്ച് തിയേറ്ററുടമയായ സതീശനെതിരെ അന്വേഷണ സംഘം കേസെടുത്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് തിയേറ്റര്‍ ഉടമയ്‌ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം.

ഈ കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമായിരുന്നു സതീഷിന്റെ അറസ്റ്റ്. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വിമര്‍ശിച്ചിരുന്നു. തിയേറ്റര്‍ ഉടമയ്‌ക്കെതിരെയുളളത് കെട്ടിച്ചമച്ച കുറ്റാരോപണമെന്നും അറസ്റ്റ് അപലപനീയമെന്നും അവര്‍ പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top