Kerala

വിറകുകൊള്ളിയും ചൂലും കൊണ്ട് അടിച്ചിട്ടുണ്ട്; അമ്മയറിയാതെ കുറ്റകൃത്യം നടക്കില്ലെന്ന് കരുതുന്നു

സ്വന്തം വീട്ടില്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനവും മാനസികപീഡനവും ആയിരുന്നുവെന്ന് നീനു.  മാനസികപ്രശ്നമുണ്ടെന്ന അച്ഛന്‍ ചാക്കോയുടെ ആരോപണം കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനാണെന്നും നീനു പറയുന്നു. കെവിന്റെ മാതാപിതാക്കള്‍ വേണ്ടെന്ന് പറയുന്നത് വരെ കെവിന്റെ വീട്ടില്‍ തുടരുമെന്നും കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്നും നീനു വ്യക്തമാക്കി.

കൊല്ലത്തെ വീട്ടില്‍ എപ്പോഴും ഒന്നും രണ്ടും പറഞ്ഞ് ബഹളമായിരുന്നു. വിറകുകൊള്ളിയും ചൂലും കൊണ്ട് അടിച്ചിട്ടുണ്ട്. അമ്മയറിയാതെ കുറ്റകൃത്യം നടക്കില്ലെന്ന് കരുതുന്നുവെന്നും നീനു കൂട്ടിച്ചേര്‍ത്തു.

കെവിനെ പരിചയപ്പെടുന്നതിന് മുമ്പ് വീട്ടുകാരുടെ ശകാരവും ദേഹോപദ്രവും സഹിക്കാതായപ്പോള്‍ വീട്ടില്‍ വച്ചു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട് നീനു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ‘തൊട്ടതിനും പിടിച്ചതിനുമെല്ലാം വീട്ടുകാര്‍ക്ക് എന്നോട് ദേഷ്യമായിരുന്നു. ഒന്ന് പൊട്ടിക്കരഞ്ഞാല്‍ എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചായിരിക്കും ദേഹോപദ്രവം. കരഞ്ഞില്ലേല്‍ എന്താടി നീ കരയാത്തത് എന്ന് ചോദിച്ചായിരിക്കും ശകാരം. സഹിക്കെട്ട് രണ്ട് തവണ ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ പരാജയപ്പെട്ടു” എന്ന് നീനു പറയുന്നു.

കെവിനൊപ്പം ഇറങ്ങിത്തിരിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് വീട്ടിലെ സാഹചര്യമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ ആരും അറിയുന്നില്ല. ഓരോരുത്തരും വളര്‍ന്ന സാഹചര്യമാണ് അവരെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നതെന്നും നീനു പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top