Latest News

31ന് പ്രധാനമന്ത്രി ‌രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക് ഡൗണ്‍ നീട്ടിയേക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31ന് രാജ്യത്തെ അഭിസംബോധന ചെയ്യും.  പ്രധാനമന്ത്രി മാന്‍ കി ബാത്തിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുക. നാലാംഘട്ട ലോക്ഡൗണിന്റെ അവസാന ദിവസമായ മെയ് 31ന് അഞ്ചാംഘട്ട ലോക്ഡൗണിനെക്കുറിച്ച്‌ വ്യക്തമാക്കും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 70 ശതമാനവും ഉള്ള 11 നഗരങ്ങളില്‍ ജൂണ്‍ 1 മുതലുള്ള അഞ്ചാംഘട്ട ലോക്ഡൗണ്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മുംബൈ, ഡല്‍ഹി, ബെംഗളൂരു, പുണെ, താനെ, ഇന്‍ഡോര്‍, ചെന്നൈ, അഹമ്മദാബാദ്, ജയ്പുര്‍, സൂററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചാംഘട്ട ലോക്ഡൗണില്‍ നിബന്ധനകളോടെ മതപരമായ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചേക്കാം. എന്നാല്‍ ഉത്സവങ്ങള്‍ പോലുള്ള മതപരമായ ചടങ്ങുകള്‍ക്ക് അനുവാദമുണ്ടാകില്ല. ഒത്തുകൂടലിനും നിയന്ത്രണമുണ്ടാകും. മത സ്ഥാപനങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കും.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/FS9fnZYhcsiF08tIjOpzAn

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top