Football

റയല്‍ മാഡ്രിഡ് പരിശീലക കുപ്പായമഴിച്ച് സിനദിന്‍ സിദാന്‍

മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനത്ത് ഇനി സിനദിന്‍ സിദാനുണ്ടാകില്ല. തികച്ചും അപ്രതീക്ഷിതമായാണ് സിദാന്‍ രാജി പ്രഖ്യാപനം നടത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീട വിജയത്തിന് പിന്നാലെയാണ് സിദാന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞത്. സിദാന്റെ ഈ അപ്രതീക്ഷിത നീക്കം റയല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

റയല്‍ മാഡ്രിഡിന്റെ ട്രെയ്നിങ് ഗ്രൗണ്ടായ വാള്‍ഡെബെബാസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് റയല്‍ വിടുന്നതായി സിദാന്‍ പ്രഖ്യാപിച്ചത്. റയല്‍ മാഡ്രിഡ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ പുതിയ താരവുമായി കരാറിലെത്തിയത് അറിയിക്കാനാകുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി ആ വാര്‍ത്താസമ്മേളനം സിദാന്റെ രാജി പ്രഖ്യാപന വേദിയാകുകയായിരുന്നു. 2020 വരെ റയലുമായുള്ള കരാര്‍ നിലനില്‍ക്കെയാണ് സിദാന്‍ രാജി പ്രഖ്യാപിച്ചത്

2016 ജനുവരിയില്‍ റാഫേല്‍ ബെനിറ്റെസില്‍ നിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായി മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് 45-കാരനായ സിദാന്‍ റയലിന് സമ്മാനിച്ചത്. 2016-17 സീസണില്‍ ലാ ലിഗ കിരീടവും നേടി. സിദാന്റെ പരിശീലനത്തിന് കീഴില്‍ റയല്‍ 149 മത്സരങ്ങളില്‍ 104 എണ്ണത്തിലും വിജയിച്ചു. 29 എണ്ണം സമനിലയിലായപ്പോള്‍ 16 എണ്ണത്തില്‍ മാത്രമാണ് തോറ്റത്. മൂന്നു ചാമ്പ്യന്‍സ് ലീഗും ഒരു ലാ ലിഗയും കൂടാതെ ഒരു സ്പാനിഷ് സൂപ്പര്‍ കപ്പും രണ്ടു വീതം യുവേഫ സൂപ്പര്‍ കപ്പും ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പും സിദാന് റയലിന് സമ്മാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top