ലണ്ടന്‍: ലോകകപ്പിനായുള്ള ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലനത്തില്‍ സൂപ്പര്‍ താരം നെയ്മറെത്തിയില്ല. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്നാണ് നെയ്മര്‍ പരിശീലനത്തില്‍ നിന്നും വിട്ടുനിന്നത്. ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനായിട്ടില്ലെന്ന് നെയ്മര്‍ ലണ്ടനില്‍ പറഞ്ഞു. ലോകകപ്പിന് മുമ്പായി പൂര്‍ണ്ണ ആരോഗ്യവാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.
ഇതോടെ ഞായറാഴ്ച ക്രൊയേഷ്യക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടാകില്ലെന്നുറപ്പായി. നെയ്മറിന്റെ അസാന്നിധ്യത്തില്‍ ഫിലിപ്പ് കുടിഞ്ഞ്യോയും ഗാബ്രിയേല്‍ ജീസസുമാകും മുന്‍ നിരയില്‍ കളിക്കുക. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ ട്രെയിനിങ് സെന്ററിലാണ് ബ്രസീല്‍ ദേശീയ ടീം പരിശീലനം നടത്തിവരുന്നത്. ജൂണ്‍ എട്ടു വരെ ടീം ഇവിടെ തുടരും.