Kerala

പ്രചാരണത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ ആശങ്ക ഉണ്ടായിരുന്നു ; എകെ ആന്റണി

ചെങ്ങന്നൂരിലെ പ്രചാരണത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ ചില ആശങ്കകള്‍ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി. അടുത്ത ചിലരുമായി ഇതു പങ്കുവച്ചിരുന്നു. അവസാന അടവെന്ന നിലയില്‍ സംഘടിതമായ വര്‍ഗീയ കളി നടത്തിയാണു സിപിഎം വിജയിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ഥിയെ ആര്‍എസ്എസുകാരാനായി ചിത്രീകരിക്കാനാണു ശ്രമിച്ചത്. കോണ്‍ഗ്രസും യുഡിഎഫും പരാജയം വിലയിരുത്തും. സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ പേരില്‍ മുഖ്യമന്ത്രി മതനേതാക്കളുടെ യോഗം വിളിച്ചതു ചെങ്ങന്നൂരിനു വേണ്ടിയാണ്. ഇതു കേരളത്തില്‍ മുമ്പില്ലാത്ത രീതിയാണെന്നും ആന്റണി പറഞ്ഞു.

അതേസമയം, കെ.എം.മാണിയുടെ പിന്തുണ സഹായിച്ചുവെന്നാണു കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശദമായ കണക്കുകള്‍ ലഭിച്ചാലെ ഇക്കാര്യം വ്യക്തമാവു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ബിജെപി നിലംതൊടില്ലെന്നതിന്റെ തെളിവാണു മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പു ഫലമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂരിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭിപ്രായപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top