Kerala

പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസെന്ന് എകെ ആന്റണി

കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് പാര്‍ടിക്കാര്‍ തന്നെയെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. ക്ഷമിക്കാന്‍ കഴിഞ്ഞില്ലെങ്കില് ഇപ്പോഴത്തെ നേതാക്കള്‍ പാര്ട്ടിയെ നശിപ്പിച്ചവരെന്ന് അറിയപ്പെടും. 1967ലേതിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ്. കോണ്ഗ്രസിലെ കലാപം പാര്‍ടിയെ ജനങ്ങള്ക്ക് മുന്നില് അപഹാസ്യമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാനലില്‍വച്ച് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്. പ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടി വേദികളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഒരു പാഠമാക്കണമെന്നും ആന്റണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top