Automotive

ആഗോള കാര്‍ ബ്രാന്‍ഡുകളില്‍ ആദ്യ പത്തില്‍ ഇടം നേടി മാരുതി

ആഗോള വാഹന മേഖലയിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡുകളുടെ ആദ്യ പത്തില്‍ ഇടം നേടി ഇന്ത്യന്‍ കമ്പനിയായ മാരുതി സുസുക്കി. ചരിത്രത്തിലാദ്യമായാണ് മാരുതിയുടെ ഈ നേട്ടം. ബ്രാന്‍ഡ്‌സ് ടോപ് 100 നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 6375 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ഒമ്പതാം സ്ഥാനത്താണ് മാരുതി. ആദ്യ പത്തിനുള്ളില്‍ സ്ഥാനംപിടിച്ച ഒരെയൊരു ഇന്ത്യന്‍ കമ്പനിയും മാരുതിയാണ്.

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴിയുള്ള വില്‍പ്പനയാണ് മാരുതിയുടെ മൂല്യം പതിന്‍മടങ്ങ് ഉയര്‍ത്തിയത്. ശരാശരി വിലയില്‍ പ്രീമിയം കാറുകളെ വിപണിയിലെത്തിക്കാന്‍ നെക്‌സ വഴി മാരുതിക്ക് കഴിഞ്ഞു. എസ്-ക്രോസ്, ബലേനോ, ബലേനോ ആര്‍എസ്, സിയാസ്, സിയാസ് എസ്, ഇഗ്‌നീസ് എന്നീ മോഡലുകളാണ് നെക്സ വഴി മാരുതി വിറ്റഴിക്കുന്നത്.

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയാണ് ഒന്നാം സ്ഥാനത്ത്. 29,987 ബില്ല്യണ്‍ ഡോളറാണ് ടൊയോട്ടയുടെ ആസ്തി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ടൊയോട്ട ഒന്നാം സ്ഥാനത്തെത്തുന്നത്. മൂല്യമേറിയ ആദ്യ 100 കമ്പനികളുടെ ഓവറോള്‍ കാറ്റഗറിയില്‍ ടൊയോട്ട 36-ാം സ്ഥാനത്താണ്. ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ എന്നീ കമ്പനികളാണ് ഓവറോള്‍ കാറ്റഗറിയില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top