Kerala

ചെവി പൊത്തി ആദിത്യ താരമായി

ഏഷ്യാനെറ്റില്‍ വന്ന ഒരൊറ്റ ദൃശ്യംകൊണ്ട് കൊച്ചുമിടുക്കി ആദിത്യ കേരളക്കരയിലെ താരമായി മാറി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കാതടപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നാട്ടിലാകെ പരാതി ഉയര്‍ന്നുവെങ്കിലും ആരുമത് കാര്യമാക്കിയിരുന്നില്ല.

ചെങ്ങന്നൂരിലെ മാമ്പ്രയിലെ പൊതുയോഗത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ചെകിട് തകര്‍ക്കുന്ന പ്രസംഗം സഹികെട്ടപ്പോഴാണ് രണ്ടാം ക്ലാസുകാരിയായ ആദിത്യയുടെ ക്ഷമ നശിച്ചത്. പ്രസംഗം കത്തിക്കയറിയപ്പോള്‍ കോട്ടുവായിട്ട് നിശബ്ദ പ്രതിഷേധത്തിന് ശേഷം മുഖം തിരിച്ച് നീരസം പ്രകടിപ്പിച്ചു.

കാത് തകര്‍ക്കുന്ന പ്രസംഗം തുടര്‍ന്നതോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ട ആദിത്യ ഇരുചെവികളും പൊത്തിപ്പിടിച്ച് തനിക്കാവുന്ന വിധം പ്രതികരിച്ചു. ശബ്ദശല്യം താങ്ങാവുന്നതിലും അപ്പുറത്താണെന്ന് ആദിത്യയുടെ മുഖഭാവത്തില്‍ നിന്നുതന്നെ വ്യക്തമായിരുന്നു.

പിള്ളമനസ്സില്‍ കള്ളമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രാസംഗികന്റെ പ്രസംഗ ‘നിലവിളി’ നിര്‍ത്താന്‍ കൈ കൊണ്ടുപോലും ആദിത്യ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇത്രയധികം കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ വേണമോ എന്ന് രാഷ്ട്രീയക്കാര്‍ ഈ ദൃശ്യം കണ്ടിട്ടെണ്ടെങ്കിലും ഒരു പുനര്‍ചിന്തനത്തിന് തയ്യാറാകണം.

കടപ്പാട് ; ഏഷ്യാനെറ്റ് ന്യൂസ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top