Kerala

ചരിത്രമെഴുതി സജി ചെറിയാന്‍ ; ചെങ്ങന്നൂരില്‍ ചെങ്കൊടി ഉയര്‍ന്നുതന്നെ

കേരളം കാത്തിരുന്ന ഫലപ്രഖ്യാപനമാണ് ചെങ്ങന്നൂരിലേത്. രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് വ്യാഖ്യനിക്കപ്പെടുകയും അതേസമയം പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകും ചെങ്ങന്നൂരിലെന്ന് യുഡിഎഫും കരുത്തുതെളിയിച്ച് മോദി സര്‍ക്കാര്‍ നയങ്ങളെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവായി വലിയ ഭൂരിപക്ഷത്തില്‍ തങ്ങള്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് ബിജെപിയും ആവര്‍ത്തിച്ച് ഉരുവിട്ട് രാഷ്ട്രീയ കേരളത്തിന്റെ ജിജ്ഞാസ വാനോളമുയര്‍ത്തിയ ഉപതെരഞ്ഞെടുപ്പിന്റെ വിധി വരുമ്പോള്‍ ചരിത്രവിജയം സമ്മാനിച്ച് ചെങ്ങന്നൂരുകാര്‍ എല്‍ഡിഎഫ് മുന്നണി സ്ഥാനാര്‍ഥിയെ തുടര്‍ച്ചയായ രണ്ടാംവട്ടവും അസംബ്ലിയിലേക്ക് അയച്ചിരിക്കുന്നു.

മുന്‍ സിപിഎം ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സജി ചെറിയാന്‍ 20956 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തെ എല്‍ഡിഎഫിന്റെ എല്‍ഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാന്‍ നേടിയത്. ആകെ 67303 വോട്ടുകളാണ് സജി ചെറിയാന്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ 46347 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് 35270 വോട്ടുകള്‍ ലഭിച്ചു.

പഞ്ചായത്ത് തിരിച്ചുള്ള ലീഡ്

മാന്നാര്‍ എല്‍ഡിഎഫ് 2629
പാണ്ടനാട് എല്‍ഡിഎഫ് 548
തിരുവണ്ടൂര്‍ എല്‍ഡിഎഫ് 10
ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി എല്‍ഡിഎഫ് 753
മുളക്കുഴ എല്‍ഡിഎഫ് 3637
ആല എല്‍ഡിഎഫ് 866
പുലിയൂര്‍ എല്‍ഡിഎഫ് 637
ബുധനൂര്‍ എല്‍ഡിഎഫ് 2646
ചെന്നിത്തല എല്‍ഡിഎഫ് 2353
ചെറിയാനാട് എല്‍ഡിഎഫ് 2485
വെണ്മണി എല്‍ഡിഎഫ് 3203

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top