Kerala

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായം കൈമാറി

വരാപ്പുഴ: വരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള കൈമാറി. സര്‍ക്കാര്‍ അനുവദിച്ച പത്തു ലക്ഷം രൂപയും ഭാര്യയ്ക്കുള്ള നിയമനോത്തരവും ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ് ജില്ലാ കളക്ടര്‍ കൈമാറിയത്.

ശ്രീജിത്തിന്റെ ഭാര്യയ്ക്കാണ് സര്‍ക്കാര്‍ ജോലി നല്‍കിയിരിക്കുന്നത്. വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ ക്ലാസ് 3 തസ്തികയിലാണ് നിയമനം. ഇന്നു രാവിലെയാണ് കളക്ടര്‍ വീട്ടിലെത്തി നിയമന ഉത്തരവ് കൈമാറിയത്. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റാണ് ശ്രീജിത്ത് മരണപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് കുടംബത്തിന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top