Entertainment

ശലഭസുന്ദരിയായി കാനിന്റെ ഹൃദയം കവര്‍ന്ന് ആഷ്

മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരറാണിയുമായ ഐശ്വര്യ റായ് ബച്ചന്‍ ഇത് പതിനേഴാമത്തെ തവണയാണ് കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ഓരോ തവണയും റെഡ് കാര്‍പ്പറ്റിലെത്തുമ്പോള്‍ ഫാഷന്‍ ലോകത്തെ മുഴുവന്‍ ഞെട്ടിക്കാറുണ്ട് ആഷ്. ഇത്തവണയും പതിവിന് മാറ്റമില്ല.

ഡിസൈനര്‍ മൈക്കല്‍ സിന്‍കോയുടെ അതി മനോഹരമായ ബട്ടര്‍ഫ്‌ലൈ ഗൗണ്‍ ആണ് ഇത്തവണിലാണ് ആദ്യദിനം ആഷ് എത്തിയത്. അള്‍ട്രാ വയലറ്റ്, ബ്ലൂ, റെഡ് എന്നീ മനോഹര കോമ്പിനേഷനില്‍ കണ്ണഞ്ചിപ്പിക്കുന്ന ഒരു ശലഭത്തെപ്പോലെ കാനില്‍ പാറിപ്പറന്നു നടക്കുകയായിരുന്നു ആഷ് എന്ന് വേണമെങ്കില്‍ പറയാം.

ത്രെഡ്വര്‍ക്കുകളും സ്വരോസ്‌കി ക്രിസ്റ്റലുകളുമൊക്കെ പതിച്ച പത്തടി നീളമുള്ള വസ്ത്രം 125 ദിവസങ്ങളിലായി 3000 മണിക്കൂറുകള്‍ ചെലവിട്ടാണു നെയ്‌തെടുത്തത്. ആസ്താ ശര്‍മയാണ് കിടിലന്‍ ലുക്കിലെത്താന്‍ ഐശ്വര്യയെ സഹായിച്ച സ്‌റ്റൈലിസ്റ്റ്. ഗൗണിനു ചേരുന്ന വയലറ്റ് നിറത്തിലുള്ള അലസമായി തൂങ്ങിക്കിടക്കുന്ന കമ്മലുകളും സ്റ്റേറ്റ്‌മെന്റ് റിങ്ങും ചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കും നടുവില്‍ നിന്നും വകഞ്ഞു മാറ്റിയ മുടിയിഴകളുമൊക്കെ താരത്തിന്റെ മാറ്റുകൂട്ടി. അമ്മയ്‌ക്കൊപ്പം കൈകോര്‍ത്തുപിടിച്ച് കുഞ്ഞു ആരാധ്യയും റെഡ് കാര്‍പറ്റില്‍ ചുവടുവെക്കാനെത്തിയിരുന്നു. ചുവപ്പു നിറത്തിലുള്ള ഫ്രോക്കില്‍ ആരാധ്യയും അമ്മയെപ്പോല്‍ സുന്ദരിയായി.

കാനിന്റെ രണ്ടാം ദിനത്തില്‍ ഷിമ്മറി ഓഫ് ഷോള്‍ഡര്‍ ഡ്രസ്സില്‍ ദേവതയെപ്പോലെ സുന്ദരിയായാണ് ആഷ് എത്തിയത്. കാമി കാഡിയുടെ 20000 സ്വരോസ്‌കി കല്ലുകള്‍ പതിച്ച ഗൗണാണ് ആഷ് ധരിച്ചത്. അമ്മയുടെ വസ്ത്രത്തിനു മാച്ച് ആയ മുട്ടൊപ്പം നില്‍ക്കുന്ന ഫ്രോക്കിലാണ് രണ്ടാം ദിനത്തില്‍ ആരാധ്യ എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top