Business

വിപണി കരകയറിയില്ല

കര്‍ണാടകയില്‍ ബിഎസ് യദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നി വ്യാഴാഴ്ച നിക്ഷേപകരിലധികവും.

പതിനഞ്ച് ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ യദ്യൂരപ്പയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ഓഹരി വിപണിയില്‍ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി വിപണിയിലില്ലായിരുന്നു.

രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനാല്‍ മുംബൈ വില സൂചിക 238 താഴ്ന്ന് 35149ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയില്‍ 58 പോയിന്റ് ഇടിവില്‍ 10682ലാണ് ക്ലോസ് ചെയ്തത്.
എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, യുപിഎല്‍, ഐടിസി എന്നീ ഓഹരികള്‍ക്ക് 2 മുതല്‍ മൂന്ന് ശതമാനം വരെ വിലകുറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധി മാത്രമല്ല, ക്രൂഡ് ഓയിലിന്റെ വില വര്‍ധനവും പണപ്പെരുപ്പവും വിപണിയുടെ ചലനങ്ങളെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് വിപണിവൃത്തങ്ങള്‍ സൂചന നല്‍കുന്നു.

വിദേശ നിക്ഷേപകരും ഇപ്പോള്‍ ഓഹരികള്‍ വില്‍ക്കുന്നതിലാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 7.6 ശതമാനം നഷ്ടം രേഖപ്പെടുത്തി. ടാറ്റാ സ്റ്റീല്‍, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ഓഹരികള്‍ക്കും വിലയിടിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top