Breaking News

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം ; പ്രതികളായിരുന്ന പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായിരുന്ന പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കൊച്ചി ഐജി വിജയ് സാഖറെ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക് എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്.

ക്രൈംബ്രാഞ്ചാണ് പ്രതികളെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കിയത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറായതിനാലാണ് പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് ഐജിയുടെ ഉത്തരവില്‍ പറയുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്പതു മാസമായി പ്രതികള്‍ സസ്‌പെന്‍ഷനിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top