Kerala

ചെങ്ങന്നൂരില്‍ അങ്കം മുറുകുന്നു; സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക നല്‍കും

ചിത്രം കടപ്പാട്: ഗൂഗിള്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ചൂടേറുന്നു. യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക. അതേസമയം സ്ഥാനാര്‍ഥികളുടെ വാഹന പര്യടനത്തിനും ഇന്ന് തുടക്കമാകും. ഇതോടെ മുന്നണി ക്യാമ്പുകളിലും ആവേശമേറുകയാണ്.

രാവിലെ 12ഓടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കം. ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥി രാജിവ് പള്ളത്ത് ഉച്ചയ്ക്ക് 12ന് പത്രിക നല്‍കും. ഉച്ചയ്ക്ക് രണ്ട് മണിയോടെയാവും ബി.ജെ .പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ള നോമിനേഷന്‍ നല്‍കുക. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ പത്രിക സമര്‍പ്പണം ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

വിവിധ മുന്നണി നേതാക്കളും മണ്ഡലത്തില്‍ സജീവമായി. യുഡിഎഫിന്റെ വാഹനപര്യടനം വണ്ടൂരില്‍ വി.എം സുധീരനാണ് പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇന്നു മുതല്‍ ചെങ്ങന്നൂരില്‍ സജീവമാകും. ഭവന സന്ദര്‍ശനവും വാഹന പര്യടനവും ഒരുമിച്ച് കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ തീരുമാനം. അതേസമയം പ്രചാരണത്തില്‍ ഒരുപടി മുന്നിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top