കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാംവട്ടം സംവരണ വാർഡ് വന്നതി നെതിരെ നൽകിയ ഹർജികൾ തള്ളി. 87 ഹർജികളും ഹൈക്കോടതി തള്ളി. ഹൈക്കോടതി ഇടപെട്ടാൽ തെരഞ്ഞെടുപ്പ് വൈകുമെന്ന് നിരീക്ഷണം.
പാലാ മുന്‍സിപ്പാലിറ്റി, കാലടി ഗ്രാമപ്പഞ്ചായത്ത് എന്നിവടങ്ങളിലെ ഓരോ വാര്‍ഡുകളിലെ സംവരണ സീറ്റ് നിര്‍ണയം പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചു കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ഡ് നിര്‍ണയത്തിനെതിരേ നിരവധി ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കെത്തിയത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചതു കൊണ്ടു വാര്‍ഡുകളുടെ പുനര്‍നിര്‍ണയം ബുദ്ധിമുട്ടാണെന്നു തെരഞ്ഞെടുപ്പു കമ്മീഷന് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്.