ലോകത്തിലെ വന്‍ശക്തിയായ റഷ്യയുടെ നാലാമത്തെ പ്രസിഡന്റായി വ്ളാഡിമിര്‍ പുടിന് ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ അത് ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിക്കും. കെജിബി (ഇന്നത്തെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ്) മേധാവിയായിരുന്ന പുടിനെ ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി ഫോബ്സ് മാസിക തെരഞ്ഞെടുത്തിട്ടുണ്ട്.
1999 ഡിസംബര്‍ 31ന് യെല്റ്റ്സിന് രാജി പ്രഖ്യാപിച്ചതോടെ പുടിന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റായി അധികാരമേറ്റിരുന്നു. 2018 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാലാം പ്രാവശ്യവും സ്ഥാനാര്‍ത്ഥിയായ പുടിന് എതിരാളികള്‍ കുറവായിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും 77 ശതമാനം വോട്ട് നേടിയാണ് പുടിന് ജയിച്ചത്.
റഷ്യയുടെ പഴയപ്രതാപം പുടിന് വീണ്ടെടുക്കാന്‍ കഴിയുമോ, സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പുടിന് എന്ത് നടപടികള്‍ കൈക്കൊള്ളും, ലോക സമാധാന ശ്രമങ്ങള്‍ക്ക് റഷ്യയുടെ സംഭാവന എന്തായിരിക്കും എന്ന നയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പുടിന്റെ ഭരണം വിലയിരുത്തുക. ഇതിലുപരി ഇന്ത്യ- റഷ്യ നയതന്ത്രബന്ധം പുടിന്റെ പുതിയ നേതൃത്വത്തില്‍ എങ്ങനെയാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.