Latest News

രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ദില്ലി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍ അധികം വേഗത്തില്‍ കാറ്റു വീശാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, കേരള, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടാകും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഹരിയാനയില്‍ ഏഴ്, എട്ട് തീയതികളില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഹരിയാനയില്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരളത്തിലും ചൊവ്വാഴ്ചവരെ കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top