Breaking News

ആറ് സൗജന്യ പാചകവാതക സിലിണ്ടര്‍,വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്,ക്ഷേമപെന്‍ഷന്‍ 3500,എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാല്‍ പാവങ്ങള്‍ക്ക്് വര്‍ഷം ആറ് സൗജന്യ പാചകവാതക സിലിണ്ടര്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് എന്നീ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ മുന്നോട്ടുവെക്കുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കിയത്.

ശബരിമലയില്‍ ആചാരം സംരക്ഷിക്കാ്ന്‍ നിയമം നിര്‍മ്മിക്കും. ലൗജിഹാദ് തടയാന്‍ നിയമനിര്‍മ്മാണം നടത്തും. ക്ഷേമപെന്‍ഷന്‍ 3500 രൂപയാക്കും. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വീതം ജോലി നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

 

പ്രധാന വാഗ്ദാനങ്ങള്‍

 

* ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍

 

* എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതി

 

* മുഴുവന്‍ തൊഴില്‍മേഖലയിലും മിനിമം വേതനം

 

* സാമൂഹിക ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും

 

* സ്വതന്ത്രവും ഭകതജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ

 

* കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും

 

* കേരളം ഭീകരവാദ വിമുക്തമാക്കും

 

* ശബരിമല ആചാരസംരക്ഷണത്തിന് നിയമനിര്‍മാണം

 

* ഭൂരഹിതരായ പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ അഞ്ചേക്കര്‍ ഭൂമി

 

* പട്ടിണിരഹിത കേരളം

 

* ബിപിഎല്‍ വിഭാഗത്തിലെ കിടപ്പുരോഗികള്‍ക്ക് പ്രതിമാസം 5000 രൂപ സഹായം

 

* ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ്

 

* മുതല്‍ മുടക്കുന്നവര്‍ക്ക് ന്യായമായ ലാഭം, പണിയെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട വേതനം

 

* ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം

 

സദ്ഭരണം

 

1. വികസനത്തിന്റെയും സദ്ഭരണത്തിന്റെയും മുഖ്യശത്രുവായ അഴിമതിക്കെതിരെ കടുത്ത നടപടി

 

2. സര്‍ക്കാര്‍ ചെലവുകള്‍ക്കും ഇടപാടുകള്‍ക്കും ഓലൈന്‍ മോണിറ്ററിംഗും സോഷ്യല്‍ ഓഡിറ്റിംഗും

 

3. മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എിവരുടെ പ്രവര്‍ത്തനം വിലയിരുത്തുതിന് ബഹുജനങ്ങള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കാര്‍ഡ് സംവിധാനം.

ഇതിലേക്കായി ഡിഒപിഎ (ഡെവലപ്‌മെന്റ് ഓറിയന്റട് പെര്‍ഫോമന്‍സ് അപ്രൈസല്‍)

4. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും പേരിലുള്ള അഴിമതി ആരോപണങ്ങള്‍ ദ്രുതഗതിയില്‍ അന്വേഷിച്ച്‌ സത്വരനടപടി സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം

5. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് നല്‍കു പെന്‍ഷന്‍ നിര്‍ത്തലാക്കും

6. സര്‍ക്കാരിന്റെ ഭരണച്ചെലവ് 30 ശതമാനം വെട്ടിക്കുറയ്ക്കും

7. അനാവശ്യ പൊതുമേഖലാ സ്ഥാപനങ്ങളും തസ്തികകളും നിര്‍ത്തലാക്കും

8. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന സഹായങ്ങള്‍ സംബന്ധിച്ച്‌ ജനങ്ങളെ ബോധവത്കരിച്ച്‌ അവ ജനങ്ങളില്‍ എത്തുന്നു എന്ന് ഉറപ്പാക്കും

9. നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനം ത്വരിതഗതിയില്‍; കേസുകള്‍ വേഗം തീര്‍പ്പാക്കും

10. കേരളത്തിലേക്കു വരുന്ന വിദേശപണം തീവ്രവാദികളുടെ കൈകളില്‍ എത്തുന്നത് കര്‍ശനമായി തടയും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top