Entertainment

ആദ്യം വെപ്പണ്‍ വാര്‍, പിന്നെ ബയോവാര്‍, ഇപ്പോ നടക്ക്ത് സൈബര്‍ വാര്‍; വിശാലിന്റെ ‘ഇരുമ്പുതിരൈ’ ട്രെയിലര്‍

ഉശിരന്‍ മിലിട്ടറി ഓഫീസറുടെ വേഷത്തില്‍ വിശാല്‍ എത്തുന്നു. ആക്ഷനും സസ്പന്‍സും നിറഞ്ഞ ഇരുമ്പുതിരൈയുടെ ട്രെയിലര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പി.എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍, സമാന്ത തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നടന്‍ വിശാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതുവരെ കണ്ട പട്ടാള സിനിമകളില്‍ നിന്നും വ്യത്യസ്തമായി പട്ടാളക്കാരന് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന കാര്യങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലറില്‍ നിന്നും മനസിലാക്കാം. ട്രെയിലര്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ മികച്ച പ്രതികരണമാണ് യുടൂബിലും സോഷ്യല്‍ മീഡിയയിലും ലഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top