Entertainment

മൂന്നാം കണ്ണുമായി നയന്‍താര; നിര്‍മ്മാണം വിഘ്‌നേഷ് ശിവന്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ അടുത്ത ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നെട്രികണ്‍'(മൂന്നാം കണ്ണ്) എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ചിത്രത്തില്‍ താരം അന്ധയായാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബ്രെയിന്‍ ലിപിയില്‍ ആണ് എഴുതിയിരിക്കുന്നത്.

 

1981ല്‍ എസ്പി മുത്തുരാമന്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തിയ ചിത്രത്തിനും നെട്രികണ്‍ എന്നായിരുന്നു പേര്. തന്റെ സിനിമയുടെ പേര് ഉപയോഗിക്കാന്‍ രജനികാന്ത് സമ്മതം നല്‍കിയതിനെ തുടര്‍ന്നാണ് നയന്‍താര ചിത്രത്തിനും ഈ പേര് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്.

മിലിന്‍ഡ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകനായ വിഘ്‌നേശ് ശിവന്‍ ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top