ചെന്നൈ: കഴിഞ്ഞ വര്‍ഷം ബച്ചന് ആരാധകരെ ആവേശത്തിലാക്കിയ വാര്‍ത്തയായിരുന്നു അദ്ദേഹം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നത്. എന്നാല്‍ ‘ഉയര്‍ന്ത മനിതന്’ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തമിഴ്വണ്ണന് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റെ നിര്‍മാതാവ് സുരേഷ് കണ്ണനുമായി അമിതാഭ് ബച്ചന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി എന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. എന്നാല്‍ ചില കാരണങ്ങളാല്‍ ഉയര്‍ന്ത മനിതന്റെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും അത് പരിഹരിച്ച് ചിത്രം പൂര്‍ത്തീകരിക്കുമെന്നും നടന് എസ്ജെ സൂര്യ ട്വിറ്റിലൂടെ പറഞ്ഞു