Kerala

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിഐയ്ക്ക് ജാമ്യം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യത്തിനൊപ്പം ഒരു ലക്ഷം രൂപയും കോടതിയില്‍ കെട്ടി വെയ്ക്കണം.

നിലവില്‍ സിഐ കൊലപാതകത്തില്‍ പങ്കാളിയല്ലെന്ന് പ്രതിഭാഗം വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി സിഐയെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടത്. കൊലക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിലവില്‍ മറ്റ് വകുപ്പുകള്‍ ചുമത്താനുള്ള കുറ്റം കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top