സിപിഐ ദേശീയ നേതൃത്വത്തില്‍ നിന്നും പന്ന്യന്‍ രവീന്ദ്രനെ ഒഴിവാക്കിയേക്കുമെന്ന് സൂചന. ദേശിയ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ദേശീയ എക്സിക്യൂട്ടീവിലും കൗണ്‍സിലിലും മാറ്റം വരും. ദേശീയ കൗണ്‍സിലില്‍ നിന്നും 3 പേര് ഒഴിയാനുള്ള സാധ്യതകളുമുണ്ട്. സി.എന്‍ ചന്ദ്രന്, കെ. രാജന്, സി.എ കുര്യന് എന്നിവര്‍ സ്ഥാനമൊഴിഞ്ഞേക്കും. പകരം കെ.പി രാജേന്ദ്രന്, പി. പ്രസാദ്, മുല്ലക്കര രത്നാകരന് എന്നിവര്‍ക്ക് ദേശീയ കൗണ്‍സിലിലേക്ക് എത്തിയേക്കും. അതേസമയം സിപിഐ ദേശീയ സെക്രട്ടറി ആരാകണമെന്ന കാര്യത്തില്‍ ചര്‍ച്ച തുടരും. എന്നാല്‍ സുധാകര്‍ റെഡ്ഡി തന്നെ ജെനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നാണ് സൂചന.
സിപിഐ ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണി; പന്ന്യന്‍ പുറത്തായേക്കും
By
April 28, 2018 12:52 pm