Breaking News

17 സീറ്റുകൾ ഉറപ്പ്, ഭരണത്തുടർച്ച,80ന് മുകളിൽ ഇടതിന് സീറ്റ് കിട്ടുമെന്നും സിപിഐ

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ ജയിക്കാനാകുമെന്ന് സിപിഐ വിലയിരുത്തല്‍. തൃശൂര്‍ സീറ്റ് തോല്‍ക്കുമെന്നാണ് ജില്ലാ നേതൃത്വത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എണ്‍പതിലേറെ സീറ്റുകള്‍ നേടി ഇടതുമുന്നണി ഭരണത്തില്‍ തുടരുമെന്നും സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം വിലയിരുത്തി. കഴിഞ്ഞതവണ 19 സീറ്റുകളില്‍ ജയിച്ച സിപിഐ, ഇത്തവണ രണ്ടുസീറ്റുകളെങ്കിലും കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. മലപ്പുറത്തെ ചില സീറ്റുകളും തൃശൂരും ഒഴികെയുള്ളവ ജയിക്കാനാകുമെന്നാണ് ജില്ലാ നേതൃത്വങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇടുക്കി ജില്ലാ സെക്രട്ടറി കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നതിനാല്‍ പീരുമേട് മണ്ഡലത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ ലഭ്യമായില്ല. ഇത്തവണ 25 സീറ്റുകളിലാണ് സിപിഐ മല്‍സരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top