കോവളത്ത് മരണപ്പെട്ട ലിത്വാനിയ സ്വദേശി ലിഗയുടെ മരണത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തിയ സാമൂഹീകപ്രവര്ത്തക അശ്വതി ജ്വാലയ്ക്കെതിരേ പോലീസ് കേസെടുത്തു. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡിജിപിക്ക് ലഭിച്ച പരാതി ഐജി മനോജ് എബ്രഹാമിന് കൈമാറി. ലിഗയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരില്‍ അശ്വതി ജ്വാല 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് പരാതി.
ലിഗയുടെ മരണത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തിയ അശ്വതി ജ്വാലയ്ക്കെതിരെ കേസെടുത്തു
By
April 28, 2018 12:52 pm