agriculture

കാലവര്‍ഷം കലക്കും; കാര്‍ഷികവ്യവസായ മേഖലകള്‍ മെച്ചപ്പെടും

രാജ്യത്ത് ഇത്തവണ 97 ശതമാനം മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. മേയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കേരളത്തില്‍ മഴയെത്തുമെന്നും കരുതുന്നു. കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് കാലവര്‍ഷം കനിഞ്ഞാല്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് അത് ഗുണകരമായിരിക്കും. കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിക്കും, വ്യാവസായികോല്‍പാദനം കൂടും, കയറ്റുമതി കൂടും, ഭക്ഷ്യേല്‍പ്പന്ന വിലക്കയറ്റം നിയന്ത്രണവിധേയമാകും, വായ്പനിരക്കുകള്‍ കുറയും തുടങ്ങി സാമ്പത്തികമേഖലയ്ക്ക് പ്രയോജനപ്രദമായ വളര്‍ച്ചയ്ക്ക് മണ്‍സൂണ്‍ സഹായകമാകും.

ഇന്ത്യയിലെ 80 ശതമാനം കൃഷിയും മണ്‍സൂണിനെ ആശ്രയിച്ചാണ്. കാര്‍ഷികോല്‍പാദനം മെച്ചപ്പെടുന്നതോടെ വിലക്കയറ്റം നിയന്ത്രണവിധേയമാകുന്നു. കയറ്റുമതി രംഗത്തെ ഉണര്‍വ്വിനും ധാന്യേതരഭക്ഷ്യാല്‍പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും മികച്ച വിളവെടുപ്പ് സഹായകമാകുന്നു. വ്യവസായമേഖലയ്ക്കും മണ്‍സൂണ്‍ അനുഗ്രഹമായിതീരുമെന്നാണ് കണക്കാക്കുന്നത്. കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുന്നതോടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന പല വ്യവസായങ്ങളുടെയും ഉത്പാദനം വര്‍ദ്ധിക്കും. അവശ്യ സാധനങ്ങളുടെ മുതല്‍ ആഡംബര വസ്തുക്കളുടെ വരെ വില്‍പ്പന മെച്ചപ്പെടുന്നു.

നാണ്യപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതും സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. നാണ്യപ്പെരുപ്പത്തിന്റെ തോത് ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നായ ഭക്ഷ്യോല്‍പന്ന വിലക്കയറ്റം നിയന്ത്രണാധീതമാകുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. നാണ്യപ്പെരുപ്പം നിയന്ത്രണത്തിലായാല്‍ വായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകും. നിലവില്‍ നാണ്യപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം മാര്‍ച്ചില്‍ 2.47 ശതമാനത്തിലെത്തി. അതേസമയം കാര്‍ഷികോല്‍പാദനം ഗുണകരമായാല്‍ കാര്‍ഷിക വായ്പകളുടെ തിരിച്ചടവ് മെച്ചപ്പെടുമെന്ന് ബാങ്കിംഗ് മേഖലയ്ക്കും ആശ്വസിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top