Breaking News

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി; ഇടിമിന്നലിന് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലും സംസ്ഥാനത്തും ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വരുന്ന ഞായറാഴ്ച കാസര്‍കോട് ഒഴുകെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തെക്കന്‍ ജില്ലകള്‍ക്കും വയനാട്ടിലും മുന്നറിയിപ്പുണ്ട്.

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലയില്‍ 40 മുതല്‍ 55 വരെ വേഗത്തില്‍ ഇന്ന് കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top