കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന് വിദേശ യാത്ര നടത്താന്‍ കോടതിയുടെ അനുമതി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചരണാര്‍ത്ഥം ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പോകാനാണ് കോടതി താത്കാലിക അനുമതി നല്‍കിയിരിക്കുന്നത്.
കേസില്‍ ജാമ്യം ലഭിച്ച ശേഷം ഇതു രണ്ടാം തവണയാണ് വിദേശയാത്ര നടത്താന്‍ ദിലീപ് കോടതിയുടെ അനുവാദം തേടിയത്. ഹര്‍ജി പരിഗണിച്ച അഡീ. സെഷന്‍സ് കോടതി ഈ മാസം 25 മുതല്‍ മേയ് നാലു വരെ വിദേശയാത്ര നടത്താനുള്ള അനുവാദമാണ് നല്‍കിയത്. വിചാരണ നടപടികള്‍ക്കു വേണ്ടി മേയ് 21ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വീണ്ടും പരിഗണിക്കും.