Breaking News

കുതിച്ചുയര്‍ന്ന് ജിഡിപി

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ കുതിച്ചു ചാട്ടം. 2018- 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മൊത്ത ആഭ്യന്തര ഉത്പാദനം പ്രതീക്ഷിച്ചതിനേക്കാളും ഉയരത്തിലെത്തി.

7.6 ശതമാനമാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞപാദത്തില്‍ വളര്‍ച്ചനിരക്ക് 7.7 ശതമാനമായിരുന്നു.

നിര്‍മാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ പ്രകടനം കാഴ്ചവച്ചാണ് ജിഡിപി നില മെച്ചപ്പെടുത്തിയത്. ഡോളറിനെതിരെ രൂപ വലിയ വിലത്തകര്‍ച്ച നേരിടുന്ന സമയത്താണ് ജിഡിപി കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്പാദനം, വൈദ്യുതി, ഗ്യാസ് എന്നീ മേഖലയില്‍ ഏഴുശതമാനത്തിനും മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എസ് സി ഒ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top