മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തില്‍ സംഘര്‍ഷം. പോലീസിനു നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. ഇതോടെ സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഭവമുണ്ടായത്. സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
ദേശിയപാത സ്ഥലമേറ്റെടുപ്പ്: സംഘര്‍ഷഭൂമിയായി വേങ്ങര
By
April 6, 2018 6:15 am