Breaking News

മലപ്പുറത്ത് ഡി ആർ ഐ ഉദ്യോഗസ്ഥരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ്ണക്കടത്ത് സംഘത്തിലെ രണ്ട് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ ഡി ആർ ഐ ഉദ്യോഗസ്ഥർക്കുനേരെ സ്വർണ്ണക്കടത്തുസംഘത്തിന്റെ വധശ്രമം. വിമാനത്താവളത്തിനകത്തുനിന്ന് പുറത്തേക്കുവന്ന വാഹനത്തിനുളളിൽ സ്വർണമുണ്ടെന്ന സംശയത്തെത്തുടർന്ന് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരുടെ വാഹനം കളളക്കടത്തുകാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു.

കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തായിരുന്നു സംഭവം. ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട കാർ വഴിവക്കിലെ മരത്തിലിടിച്ചാണ് നിന്നത്. കാറിനുളളിൽ നിന്ന് സ്വർണം കണ്ടെത്തി. കാറിൽ ഉണ്ടായിരുന്ന രണ്ടുപേർ പിടിയിലായിട്ടുണ്ട്. കൂടുതൽ പേർ കാറിൽ ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top