വ്യായാമത്തിന് നടക്കുന്നതൊരു വാര്‍ത്തയല്ല. എന്നാല്‍ ചവറു പെറുക്കി നടക്കുന്നത് അടുത്ത കാലത്ത് പുതിയൊരു വാര്‍ത്തയാവുകയാണ്. പരിസ്ഥിതിക്ക് ഏറെ പ്രാധാന്യം നല്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍ പ്ലോഗിംങ്ങ് പണ്ടുതുടങ്ങി വിജയിച്ചതാണ്. ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ പൊതുസ്ഥലങ്ങളിലോ ഉള്ള ചപ്പുചവറുകള്‍ ഒരു കൂട്ടം ആളുകള്‍ വ്യായാമ വേളകളില്‍ നടന്ന് സഞ്ചികളില്‍ സംഭരിച്ച് യഥായോഗ്യം സംസ്കരിക്കുന്ന പുതിയ രീതിയാണ് പ്ലോഗിംങ്ങ്.
കൊച്ചി പോലെയുള്ള വന്‍ നഗരങ്ങളില്‍ സന്നദ്ധ സംഘടനകള്‍, നടപ്പ് കൂട്ടായ്മകള്‍ എന്നിവര്‍ ഫോര്‍ട്ട് കൊച്ചി കടല്‍ തീരം, വാഗമണ്‍ പോലെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്ലോഗിങ്ങിന് തുടക്കമിട്ട് കഴിഞ്ഞു.
പ്ലോഗിങ്ങിലൂടെ സംഭരിക്കുന്ന പാഴ് വസ്തുക്കള്‍ ഇനം തിരിച്ച് സംസ്കരിച്ച് ആക്രി കടകളില്‍ കൊടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. യുവതീയുവാക്കള്‍ക്കിടയില്‍ പ്ലോഗിങ്ങ് ഇപ്പോള്‍ ഫാഷനായി മാറുകയാണ്. വളരെ വേഗം തന്നെ പ്ലോഗിങ്ങ് നമ്മുടെ സമൂഹത്തില്‍ പ്രചുര പ്രചാരം നേടുക തന്നെ ചെയ്യും. യാതൊരു മടിയുമില്ലാതെ മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്ന മലയാളികള്‍ വരും നാളുകളില്‍ പ്ലോഗിങ്ങിലൂടെ ഒരുമാറ്റത്തിന് വഴിമരുന്നിടുമെന്ന് കരുതാം.
വിവരങ്ങള്‍ക്ക് കടപ്പാട് ; ടൈംസ് ഓഫ് ഇന്ത്യ