Home app

വിവാദങ്ങള്‍ക്ക് വിരാമം ; സുഡുമോന് സന്തോഷം തന്നെ !

സുഡാനി ഫ്രം നൈജീരിയ എന്ന പുതിയ ചിത്രത്തില്‍ കാണികളുടെ ഹൃദയം കവര്‍ന്ന കഥാപാത്രമാണ് സുഡുമോന്‍. ഈ കഥാപാത്രത്തിന്റെ അവതരണത്തിലൂടെ മികച്ച അഭിപ്രായമാണ് സാമുവല്‍ എബിയോള റോബിന്‍സണ്‍ എന്ന പത്തൊമ്പതുകാരന്‍ മലയാളികളികളില്‍ നിന്നും നേടിയെടുത്തത്.

ചിത്രത്തിന്റെ പ്രമോഷന്‍ ജോലികളിലുള്‍പ്പെടെ പങ്കെടുത്ത് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോയ സാമുവല്‍ ഒരു വിവാദത്തിന് കൂടിയാണ് വഴിമരുന്നിട്ടത്. നിര്‍മാതാക്കള്‍ തനിക്ക് അര്‍ഹിച്ച പ്രതിഫലം തന്നില്ലയെന്നും തനിക്ക് വിവേചനം നേരിടേണ്ടി വന്നു എന്നൊക്കെ പറഞ്ഞുള്ള സുഡുമോന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കേരളമൊന്നാകെ ചര്‍ച്ച ചെയ്തത്. എന്നാല്‍ വിവാദങ്ങള്‍ സാമുവല്‍ തന്നെ അവസാനിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

ചിത്രത്തിന്റെ നിര്‍മാതാക്കള്‍ താനുമായി ബന്ധപ്പെട്ടുവെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ വിയോജിപ്പുകളില്ലാതെ തീരുമാനത്തിലെത്തിയെന്നും സാമുവല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ധനകാര്യ മന്ത്രി തോമസ് ഐസക്കിനും മാധ്യമങ്ങള്‍ക്കും മലയാളികളുടെ സ്‌നേഹത്തിനും സാമവല്‍ നന്ദിയറിച്ചു. നിര്‍മാതാക്കളായ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവരോടും സംവിധായകന്‍ സക്കറിയയോടും തമ്മിലുള്ള ബന്ധം കൂടുതല്‍ ഗാഢമായന്നും സാമുവല്‍ കുറിച്ചു.

ഇതോടെ ജോലി ചെയ്തതതിന് അര്‍ഹിച്ച പ്രതിഫലം നല്‍കിയില്ലെന്നും കേരളത്തില്‍ വര്‍ഗവിവേചനത്തിന് ഇരയായെന്നും പരാമര്‍ശിച്ചുള്ള ആദ്യത്തെ പോസ്റ്റുകള്‍ സാമുവല്‍ റിമൂവ് ചെയ്യുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top