തായ്ലന്ഡ്: തായ്ലന്ഡില് ബസിന് തീ പിടിച്ച് 21 പേര് മരിച്ചു. 27 പേര്‍ക്ക് പരുക്കേറ്റു. മ്യാന്മറില് നിന്ന് ജോലിക്കാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. പടിഞ്ഞാറന്‍ തായ്ലാന്‍ഡിലെ ബാങ്കോക്കില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
48 പേര് ബസിലുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബസിലുണ്ടായിരുന്ന ഭൂരിഭാഗം പേരും തായ്ലാന്ഡ് തൊഴില്‍ മന്ത്രാലയത്തില്‍ ജോലി പെര്‍മിറ്റ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികളായിരുന്നു. വാഹനത്തിന്റെ എഞ്ചിന് തീ പിടിക്കുകയും തുടര്‍ന്ന് വാഹനം മുഴുവനായും പടര്‍ന്നുപിടിക്കുകയും ചെയ്തതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.